Thursday, 20 March 2014

ഞാനും,നിങളും ഒരു രസതന്ത്രം..

സ്നേഹപുര്‍വം നമ്മള്‍ക്ക്,

കൂട്ടുകാരേ എഴുതിതുടങിയ കാലത്തുപ്രചോദനം പകര്‍ന്നഅക്ഷര സ്നേഹിയുടെ വാക്കുകള്‍ ഞാന്‍ഓര്‍ത്തുപോകുന്നു...
എഴുത്തുകാരനു നിബധനകല്‍ഇല്ല സഭ്യമായതെന്തും പകര്‍ത്താം കാവ്യഭംഗിയും,ശൈലിയും തീരുമാനിക്കാം ഓരോജീവിതനിമിഷവും സൂക്ക്ഷമനിരീക്ഷണം വേണമെന്നുമാത്രം.

നരവീണ ദീക്ഷതടവി വാല്‍സലൃത്തോടു എന്‍റ തീഷ്ണമായ സ്വപനത്തിനു മാര്‍ഗംകാട്ടി ആവശ്യംവേണ്ട തിരുത്തലുകള്‍,വിമര്‍ശനങള്‍ അതിലുപരി ഉത്തേജനംനല്‍കിയ ഗുരുതുല്ലിയനു ഒരായിരം സ്നേഹസ്മരണകള്‍..

എന്‍റഎഴുത്തിനെ നിരീക്ഷിക്കുന്ന നിങള്‍ക്കും അതേസ്നേഹമാനസന്‍റ ഛായയാണുഎന്നില്‍ നിങ്ങള്‍ളിലൂടെയാണു ഞാന്‍ ഞാനായത്...അല്ല ഞാനകുന്നത് അങനെയാണ് ആ സ്നേഹത്തിന്‍ സുത്രവാക്യം നിലനില്‍കുന്നത്‌ നിങ്ങളും,ഞാനുംചേര്‍ന്നു നമ്മള്‍ ആകുന്ന രസതന്ത്രം.

അതിനാല്‍ സൂത്രവാക്യം ഞാനും+നിങ്ങളും=നമ്മളും.....

കിനാവില്‍ സെലീന...

നിലാവ്നിറഞ്ഞരാത്രിയില്‍ പാലപ്പുവിന്‍സുഗന്ധംപേറി,നിഗൂഢതയുടെ കുന്നിറങി,നേര്‍ത്ത ഇളംപട്ടുടയാടചുറ്റി,അഴിഞ്ഞുലഞ്ഞകാര്‍കൂന്തല്‍ ഇളക്കി,വാലെഴുതിയകണ്ണുകള്‍ചിമ്മി,മദാലസയായി,ഉന്മാദസ്വനംകുറുകി
നിദ്രഉലച്ചവിരുന്നുകാരീ..നീയാരാണ്?...

കലാലയത്തിന്‍ സിംഹവായന്‍ കവാടത്തിന്‍ അരികില്‍,വാകമരത്തണലില്‍ പ്രേമവിവശയായി,അനുരാഗത്തിന്‍ ലജ്ജയും,മൌനവുംപേറി മടിയില്‍ നെടുവീര്‍പ്പുയര്‍ത്തിയ പ്രണയിനിയോ..അതോ കൌമാരത്തില്‍ ചിരിയില്‍.. അല്ല കര്‍ക്കിട മഴയില്‍ചുടുചുംബനം നല്‍കിനാണിച്ച് ഓടിയൊളിച്ചവളോ.. ഇവരില്‍ ആര്‍ക്കും നിന്‍റെ മാദകഭാവമില്ല.!..

പിന്നെനീയാരാണ്...
ഋതുസംക്രമങള്‍ക്കു മാത്രമേ നിന്നെഅടുത്തറിയു..
ഋതുസംക്രമങള്‍ക്കുമാത്രം.


പരിഷ്കാരി..

അനവധി കാഴ്ചകളിൽലൂടെ  ദൈനംദിനം സഞ്ചരിക്കുന്ന നമ്മൾ പലതും സൂക്ഷമം നിരീക്ഷികാറില്ല. 
ഒരുപക്ഷേ സംഭവിച്ചാൽ..അതുപറയാനോ,പകർത്താനോ മെനകേടാറുമില്ല..ഒരുതരം വല്ലായ്മ വല്ലവരും അറിഞ്ഞാലോ? ...

മദ്ധ്യതിരുവതാംകൂറിലൈ തിരക്കുപിടിച്ച നഗരത്തിൽവച്ചാണ്സംഭവം; ഉച്ചചൂടിൽ ഉരുകുന്ന ഒരു വേനലിൽ. ഞങ്ങൾ ബസുകാത്തു നില്ക്കുകയാണ്,തലങും,വിലങും ഒഴുകുന്ന ജനങ്ങൾക്കിടയിലൂടെ ഒരുചെറുപ്പക്കാരൻ പരിഷ്ക്കാരം എന്ന് പേരിട്ട കോലത്തിൽ വശം ഭേദിച്ചു തീർത്തും ഉദാസീനമായി  തന്‍റ ഇരുചക്രശകടത്തിൽ പാഞ്ഞുവന്നു തൊട്ടടുത്ത്ചേർന്നുനിന്ന സ്ത്രീയെ ഇടിച്ചുവീഴ്ത്തി.!

അത്ഭുതം..!! ഞാനും,കൂടിനിന്നവരും ആപാവം സ്ത്രീയെ പിടിച്ചുയർത്തി..ഭാഗൃം.. അത്രെകൊന്നുംമില്ല.നിസാര പരുക്കുകൾ ശ്രെദ്ദമാറ്റി പരിഷ്കാരിയെ  തിരഞ്ഞപ്പോൾ...
പാവം ഒരുപക്ഷൈ കുട്ടനാട്ടിൽ എത്തിയിരിക്കാം!..

അതല്ല നർമം..
സ്ത്രീ എന്‍റ പ്രിയ പത്നി ആയിരുന്നു.

ഒന്നാം ക്ലാസ്സിലേക്ക് ഒരു ഒളിഞ്ഞുനോട്ടം...

ഈ അക്ഷങ്ങളിലൂടെ മിഴികള്‍ ഇഴയുമ്പോള്‍..ഇളംമനസ്സിന്‍റെ ചിത്രവും,അക്ഷരങ്ങളുടെ തരളിതയുംകൌതുകകരമായ ബാലൃത്തിന്‍റെ ഓര്‍മ്മപ്പെടുത്തലാണ് സമ്മാനിക്കുക...Nostalgia…പാറിനടക്കുന്ന തുമ്പികളായി..സുഖമുള്ളൊരുനോവ്‌ നാഡീവ്യൂഹങ്ങളെ ഗ്രസിച്ച്പ്രയാണംചെയ്യുന്നു..നാടന്‍വഴിതാണ്ടി,പച്ചപാടംകടന്ന്,പനയന്‍മ്പാലത്തോടിറങ്ങി.. കൂട്ടുകാരിയുടെ കൈപിടിച്ച് കലപിലചിതറുന്ന സലീനടീച്ചറുടെക്ലാസ്സിലേക്ക്...
അന്ന് അപരിചിതംആവരിച്ച ഇളംമനസിന്‍റെ സംഭ്രമം അടുത്തിരുത്തി നനുത്തസ്പര്‍ശംകൊണ്ട് തട്ടിയണച്ചത് എന്തിനായിരുന്നു.....

ഇന്നും ബാലൃംഅയവിറക്കി...രസംനുണയാന്‍...കുട്ടിത്തം സ്മരിച്ച്പുഞ്ചിരിക്കാന്‍?!;;…

If you carry your childhood with you, you never become older.  Tom Stoppard

അമ്മയും, ഞാനും..വസൂരിക്കാലത്ത്...


എനിക്കു മൂന്ന് വയസുള്ളപ്പോള്‍ സാറാമ്മയ്ക്കു അതായതു എന്‍റെ അമ്മയ്ക്ക് വസൂരിപിടിപെട്ടു; ഇന്നത്തെ ചിക്കന്‍പോക്സ്
മുലപ്പാലിനുവേണ്ടി അന്നുഞാന്‍ നടത്തിയ പോരാട്ടങ്ങള്‍,ഇളപ്പത്തില്‍ ചുറ്റും തടതിരിക്കാത്ത കിണറിന്‍കരയില്‍ കുളിക്കുമ്പോള്‍ കാല്‍വഴുതികിണറ്റില്‍ വീണ എന്നെ ആധിയില്‍ ഒപ്പംചാടി പൊക്കിഉയര്‍ത്തിയ സാഹസീകത;..
വെളിവ്കുരുത്ത പ്രായത്തില്‍ മടിയില്‍ഇരുത്തി പലവുരി പറഞ്ഞതോര്‍ക്കുന്നു അമ്മ.

ഈ ഹിതകാലത്തിലും ഞാന്‍ അയവിറക്കുന്നു..
അന്നിലെതാരാട്ടുപാട്ടിന്‍റെ താളം തെറ്റിയ ദൃയശീലുകള്‍..വ്യാധിയുടെ വൈഷൃമ്മത്തിലും അണഢകടാഹത്തില്‍വച്ചേറ്റവും ശുദ്ധമായ അമൃത് ദൈനൃതയോടെ മുഖത്തേക്കുനോക്കി കുരുന്നുചുണ്ടില്‍ ചുരത്തിയ ആ മാതൃസ്നേഹം.

പിന്നീട്എത്രെയോ രാത്രികള്‍ നിദ്രാവിഹീനങളായി അകാശത്തിലെ നക്ഷത്രങ്ങളെനോക്കി അമ്മേനിങള്‍ കണ്ണുനീര്‍കൊണ്ടു മുഖംകഴുകി,ഉമ്മറപ്പടിയില്‍ ഇരുട്ടിനെ നോക്കി തീതിന്നുവ്യസനിച്ചു..അതെ നിങ്ങള്‍ ഒരുസര്‍വ്വംസഹയായിരുന്നു,നിസ്വാര്‍തഥയായ ത്യാഗിയായിരുന്നു!.വറുതിയില്‍ നിങള്‍സഹിച്ചൊരുക്കിയ സ്നേഹസദൃ!..
ഓര്‍മയുണ്ട്!..തലയിണയില്‍ മുഖം അമര്‍ത്തി ഞങ്ങളേയോര്‍ത്തു തേങ്ങിക്കരഞ പകലിരവുകള്‍; ചങ്കിലെ ആ ഗദ്ഗദങ്ങള്‍ മാത്രമാണ് തായേ... 
ഈവടവൃക്ഷത്തിന്‍റെ അടിവേരുകള്‍..

വസൂരിവ്രണത്തിന്‍റെ അരോചകത്തിലും തളിരുചെള്ളനുള്ളിചുവപ്പിച്ച്..ആ നെഞ്ചിന്‍കൂട്ടില്‍,ചെറുചൂടില്‍ ചേര്‍ത്ത്ഉറക്കിയ സ്മരണ!!...

......അന്നൃമായതാവാം അമ്മമാരേ..
നമ്മളിലെ ജീര്‍ണതയുടെ ഹേതു.