കൊച്ചി അമൃത ആസ്പത്രിയുടെ മൂന്നാം നിലയില്‍ അത്യാഹിതവിഭാഗം
ബൈസ്റ്റാന്‍ഡര്‍ മുറിയില്‍ അച്ഛനുവേണ്ടി വ്യഥയമര്‍ത്തി കാത്തിരുന്ന ചില
ദിവസങ്ങളുടെ ഓര്‍മയുണ്ടെന്നില്‍,പക്ഷാഘാതത്തില്‍ ചലനമറ്റ നാഡീവ്യൂഹങ്ങളെ ജീവസുറ്റതക്കാന്‍
അദ്രശൃശക്ത്തിയോട് കണ്ണീരോടെ യാചിച്ച പകലിരവുകള്‍..
മൂകമായ ഇടനാഴിയിലെ കാത്തിരിപ്പിന്‍റ ദിനങ്ങളില്‍ കരഞ്ഞുതുടുത്ത
ഏറെമുഖങ്ങളും മുന്‍ജന്മത്തിലെന്നപോലെ എനിക്കും,എന്നോടും പരിചിതമായിരുന്നു,നിസാരനായ
മനുഷ്യന്‍റ കേവലവമ്പിനെ തിരിച്ചറിയുന്നവര്‍ തമ്മില്‍ അതിനുള്ളില്‍ പരസ്പരം സ്വാന്തനിപ്പിച്ചു,തങ്ങളിലെ
ആശങ്കയും,ദുഖവും,പ്രതീക്ഷയും ആചുവരുകള്‍ക്കുള്ളില്‍ ഹരിക്കപെട്ടു,അടുത്തറിഞ്ഞു തുലനംചെയ്യപെട്ടപ്പോള്‍
എന്‍റ സങ്കടങ്ങള്‍ ഒന്നുമല്ലാത്തതായി,..ഈശ്വരാ,ആശ്വാസമാണ് അച്ഛനും അദേഹത്തിന്‍റ
വ്യാധിയും!
ഈദിനങ്ങളില്‍ എപ്പോഴോ ആയിരുന്നു ഞാന്‍ ഇര്‍ഷാദിനേയും,ബീഗത്തേയും
പരിചയപെട്ടത് ഉറക്കമുണരുമ്പോള്‍ അമ്മയെ കാണാന്‍ കരയുന്ന മകന് അനുവദിച്ചിരികുന്ന മൂന്നുമണിക്കൂന്‍റ
ഇടവേളയില്‍ സ്പടികവാതിലിനുള്ളിലേക്ക് ജിഞാസയോടെ നോക്കി കാത്തുനില്‍ക്കുന്ന മാലി ദമ്പതികള്‍,അഞ്ചുവയസുള്ള
തങ്ങളുടെ മകന്‍റ സലിവഗ്രന്ഥി പ്രവര്‍ത്തരഹിതമായ അവസ്ഥയില്‍ ക്രിത്രിമമായി ജീവന്‍
നിലനിര്‍ത്താനുള്ള നൂതനപരീക്ഷണവും,ചികില്‍സയും;വിജയിക്കുമെന്നു ഉറപ്പില്ലാത്ത
വിരളമായവ്യാധി!.
----------ചില മനുഷ്യാവയവങ്ങളുടെ
അനാട്ടമി ഞാന്‍ വളരെചുരുകത്തില്‍ അടുത്തറിഞ്ഞ ദിവസങ്ങള്‍..
നമ്മളും നമ്മിലെ വമ്പിന്‍റകേവലതയും
മനസ്സിലാക്കിതന്ന,ഉറ്റവരുടെ ഉള്‍പിടപ്പും,പ്രതിസന്ധിയും അവരുടെ അകമഴിഞ്ഞ
സ്നേഹത്തിന്‍റ തീവ്രതയും അടുത്തറിഞ്ഞ ജീവിതപുസ്തകത്തിലെ ഒരേട് നമ്മെ ഓര്‍മ്മപെടുത്തുന്നു.........
മനുഷ്യാ,നീവെറും,നിസ്സാരനായ
അഹങ്കാരിയാണ്!..തുപ്പലിനു വേണ്ടിപോലും കരയാന്‍ വിധിക്കപ്പെട്ടവന്‍!!..