നിലാവ്നിറഞ്ഞരാത്രിയില്‍
പാലപ്പുവിന്‍സുഗന്ധംപേറി,നിഗൂഢതയുടെ കുന്നിറങി,നേര്‍ത്ത ഇളംപട്ടുടയാടചുറ്റി,അഴിഞ്ഞുലഞ്ഞകാര്‍കൂന്തല്‍
ഇളക്കി,വാലെഴുതിയകണ്ണുകള്‍ചിമ്മി,മദാലസയായി,ഉന്മാദസ്വനംകുറുകി
നിദ്രഉലച്ചവിരുന്നുകാരീ..നീയാരാണ്?...
കലാലയത്തിന്‍ സിംഹവായന്‍
കവാടത്തിന്‍ അരികില്‍,വാകമരത്തണലില്‍ പ്രേമവിവശയായി,അനുരാഗത്തിന്‍ ലജ്ജയും,മൌനവുംപേറി
മടിയില്‍ നെടുവീര്‍പ്പുയര്‍ത്തിയ പ്രണയിനിയോ..അതോ കൌമാരത്തില്‍ ചിരിയില്‍.. അല്ല
കര്‍ക്കിട മഴയില്‍ചുടുചുംബനം നല്‍കിനാണിച്ച് ഓടിയൊളിച്ചവളോ.. ഇവരില്‍ ആര്‍ക്കും
നിന്‍റെ മാദകഭാവമില്ല.!..
പിന്നെനീയാരാണ്...
ഋതുസംക്രമങള്‍ക്കു
മാത്രമേ നിന്നെഅടുത്തറിയു..
ഋതുസംക്രമങള്‍ക്കുമാത്രം.

No comments:
Post a Comment