എനിക്കു മൂന്ന് വയസുള്ളപ്പോള്‍ സാറാമ്മയ്ക്കു അതായതു എന്‍റെ
അമ്മയ്ക്ക് വസൂരിപിടിപെട്ടു; ഇന്നത്തെ
ചിക്കന്‍പോക്സ്
മുലപ്പാലിനുവേണ്ടി അന്നുഞാന്‍ നടത്തിയ പോരാട്ടങ്ങള്‍,ഇളപ്പത്തില്‍
ചുറ്റും തടതിരിക്കാത്ത കിണറിന്‍കരയില്‍ കുളിക്കുമ്പോള്‍ കാല്‍വഴുതികിണറ്റില്‍ വീണ
എന്നെ ആധിയില്‍ ഒപ്പംചാടി പൊക്കിഉയര്‍ത്തിയ സാഹസീകത;..
വെളിവ്കുരുത്ത പ്രായത്തില്‍ മടിയില്‍ഇരുത്തി പലവുരി പറഞ്ഞതോര്‍ക്കുന്നു
അമ്മ.
ഈ ഹിതകാലത്തിലും ഞാന്‍ അയവിറക്കുന്നു..
അന്നിലെതാരാട്ടുപാട്ടിന്‍റെ താളം തെറ്റിയ ദൃയശീലുകള്‍..വ്യാധിയുടെ
വൈഷൃമ്മത്തിലും അണഢകടാഹത്തില്‍വച്ചേറ്റവും ശുദ്ധമായ അമൃത് ദൈനൃതയോടെ
മുഖത്തേക്കുനോക്കി കുരുന്നുചുണ്ടില്‍ ചുരത്തിയ ആ മാതൃസ്നേഹം.
പിന്നീട്എത്രെയോ രാത്രികള്‍ നിദ്രാവിഹീനങളായി അകാശത്തിലെ
നക്ഷത്രങ്ങളെനോക്കി അമ്മേനിങള്‍ കണ്ണുനീര്‍കൊണ്ടു മുഖംകഴുകി,ഉമ്മറപ്പടിയില്‍ ഇരുട്ടിനെ നോക്കി തീതിന്നുവ്യസനിച്ചു..അതെ നിങ്ങള്‍ ഒരുസര്‍വ്വംസഹയായിരുന്നു,നിസ്വാര്‍തഥയായ
ത്യാഗിയായിരുന്നു!.വറുതിയില്‍ നിങള്‍സഹിച്ചൊരുക്കിയ സ്നേഹസദൃ!..
ഓര്‍മയുണ്ട്!..തലയിണയില്‍ മുഖം അമര്‍ത്തി ഞങ്ങളേയോര്‍ത്തു
തേങ്ങിക്കരഞ പകലിരവുകള്‍; ചങ്കിലെ ആ ഗദ്ഗദങ്ങള്‍
മാത്രമാണ് തായേ...
ഈവടവൃക്ഷത്തിന്‍റെ അടിവേരുകള്‍..
വസൂരിവ്രണത്തിന്‍റെ അരോചകത്തിലും തളിരുചെള്ളനുള്ളിചുവപ്പിച്ച്..ആ
നെഞ്ചിന്‍കൂട്ടില്‍,ചെറുചൂടില്‍ ചേര്‍ത്ത്ഉറക്കിയ സ്മരണ!!...
......അന്നൃമായതാവാം അമ്മമാരേ..
നമ്മളിലെ ജീര്‍ണതയുടെ ഹേതു.

No comments:
Post a Comment