Wednesday, 4 June 2014

ചിതറിയ വാകപ്പൂക്കളില്‍ ..

ജിമിക്കി..

ജിമിക്കി ഒരു അനുഭവമാണ്..
സ്നേഹത്തിന്‍റെ,സൗഹൃദത്തിന്‍റെ,വേര്‍പിരിയലിന്‍റെ സുഖമുള്ളനോവ്‌ സമ്മാനിച്ച അനുഭവം...

പലപ്പോഴും നഷ്ട്ടപ്പെട്ടുകഴിയുമ്പോഴാണ് നാം തിരിച്ചറിയുന്നത് നഷ്ടമായതിന്‍റെ മൂലൃം അപ്പൊഴേയ്ക്കും തിരിച്ചെടുക്കാന്‍ കഴിയാതെ കാലം പോയ്പോയിരിക്കും..ഈ അനുഭവത്തില്‍ പിന്നീടു ഞാന്‍ ചിന്തിച്ചിരുന്നു.. ദര്‍ശനത്തില്‍,പുഞ്ചിരിയില്‍,സൗഹൃദത്തില്‍,സ്നേഹത്തില്‍ ജന്‍മാന്തരങ്ങളുടെ അനുരാഗം അലിഞ്ഞിരുന്നുവോഎന്ന്?...

---------എന്‍റെ കാലയളവില്‍ കലാലയത്തില്‍ പഠിച്ച നീതു എന്നൊരു കുട്ടിയുണ്ട് നീതു പുന്നക്കാട്ടില്‍ തോമസ്‌ കുമ്പനാട്ടുകാരി സമ്പന്ന;എന്‍റെ ഇല്ലായ്മയില്‍ കാന്‍റ്റ്റീന്‍പുട്ടടിക്കാന്‍ തുട്ടുതന്ന പാവം നീതു...
കോളേജില്‍ ചേര്‍ന്നകാലം മുതല്‍ പലപ്പോഴും ഞങ്ങള്‍ പരസ്പരം കാണുകയും കാഴ്ച് ഒരു ചെറുചിരിയില്‍ അവസാനിക്കുകയും ആയിരുന്നുപതിവ്..ഈ കമ്മലിന്‍റെ കഥ തുടങ്ങുന്നതുവരെ.
മുഖാമുഖം സ്ഥിതിചെയ്യുന്ന രണ്ടു നീളന്‍വരാന്തയുടെ ഇരുവശവുംമായിരുന്നു ഞങ്ങളുടെ ക്ലാസ്സ്‌മുറികള്‍ നടുവില്‍ കൈപന്തുകളി മുറ്റം അരികില്‍ കഥപറയുന്ന ഒരുഇലഞ്ഞി..വരാന്ത പിന്നിട്ടാല്‍ രണ്ടുനീളന്‍കല്പ്പടികള്‍ പ്രധാനവീഥിയിലേക്ക്.. അതവസാനിക്കുന്നത് സിംഹവായന്‍ കവാടത്തില്‍ അതുവരെ നിരയായി ഇരുവശവും കൂമ്പിയമൊട്ടുകള്‍ തൊട്ടുരുമ്മി വാകമരങ്ങള്‍;അവയുടെ തണലില്‍,പൂക്കള്‍കൊണ്ടു തീര്‍ത്ത ചുവപ്പുമെത്തയില്‍,ആ..ശാന്തതയില്‍..കുനിഞ്ഞു കിന്നരിക്കുന്ന എത്ര..പ്രണയഇണകള്‍,വമ്പിളക്കുന്ന കുമാരന്മാര്‍,പുസ്തകംപഠികുന്നവര്‍..അതിന്‍റെ ഓര്‍മ്മപേറുന്നവര്‍ ആ..വശൃത ഒരിക്കലും വിസ്മരിക്കാന്‍ തരമില്ല..

----------അന്നൊരു ദിവസം നീതുവും കൂട്ടുകാരികളും അതിലെ അധികംഉയരമില്ലാത്ത വാകചുവട്ടില്‍ കാരൃമായി എന്തോ തിരയുന്നു..
അത്രയുംനാളിന്‍റെ നിശബ്ദതയെ ഭേദിച്ചു ഞാന്‍ അടുത്തുചെന്നു; ജിജ്ഞാസയോട് കാരൃം തിരക്കി..
“എന്‍റെ കമ്മല്‍ ഇവിടെ എവിടെയോ വീണുപോയി”
നീതു തിരയുന്നതിനിടയില്‍ മുഖത്തു നോക്കാതെ പറഞ്ഞു..
നിനക്ക് എന്തിനാണു കമ്മല്‍?...അതില്ലാതെയും നീ സുന്ദരിയാണ്..നീതുപുന്നക്കാട്ടില്‍തോമസ്‌ നിന്‍റെ കാതുകളാണ് കമ്മലിനുഭംഗി!..
ഞാന്‍ മനസ്സില്‍പറഞ്ഞു.
ആ ഉദൃമത്തില്‍ ഞാനുംചേര്‍ന്നു തേടിഎടുക്കണം എന്ന അതീവആശയോടെ.....ഒടുവില്‍ വാകപുവ്ഒളിച്ചുവച്ച തിളക്കമാര്‍ന്ന ജിമിക്കികമ്മല്‍ കണ്ടുകിട്ടി!....കൈമാറുമ്പോള്‍ സന്തോഷത്തിന്‍റെ അശ്രുകണങ്ങള്‍ ആ ഉണ്ടകണ്ണുകളില്‍ ഉരുണ്ടുക്കൂടുന്നതു ഞാന്‍ അറിഞ്ഞു.
പിന്നീട് കലാലയ മതില്‍കെട്ടിനുള്ളില്‍,കാന്‍ടീനില്‍,ഏറെയും ചുവപ്പു വിരിച്ച വാകമരത്തിന്‍റെ ശാന്തതയില്‍; നല്ലസുഹൃത്തായി,പലപ്പോഴും സാന്തൃനപ്പെടുത്തി കുടെപിറക്കാത്തവളായി...കവിതകുറിച്ചും,കഥപറഞ്ഞും ഞങള്‍  ഇഴപിരിയാതെ ചിരകാലം.....  
മധുരം കിനിഞ്ഞ കലാലയജീവിതം കഴിയുമ്പോള്‍ അതേവാകമരച്ചുവട്ടില്‍ നിലത്തുവീണു ചിതറിയ വാകപ്പൂക്കളില്‍ ഒന്നെടുത്തുപിച്ചി....അലസമായി...ദീനതയോടെ,നിറകണ്ണുകളുമായി നീതു എന്നോടാരാഞ്ഞു..

“നമ്മുക്കു ജീവിതത്തിലും ഒന്നിച്ചുകൂടെ”?!!.........

----ഞാന്‍ ചെവികൊടുത്തില്ല കനല്‍കോരിയിട്ട നെഞ്ചുമായി വിതുമ്പല്‍ മറച്ചു നടന്നു നീങ്ങിയപ്പോള്‍ ഞാന്‍ ഉള്ളില്‍ പ്രതിവചിച്ചു..നിനക്കു നല്ലതെഭവിക്കു.. 
അത്രയും പവിത്രമാണ് നിന്നിലെ സ്നേഹം..
എന്‍റെ തുരുത്ത് ദൂരെയാണു സ്നേഹിതേ...
ക്ഷമിക്കുക വളരെദൂരെ...






No comments:

Post a Comment