Saturday, 24 May 2014

ഓര്‍മ്മയിലൊരു ഗദ്ഗദം..

ഉപമയും,ഉല്‍പ്രേക്ഷയും വിശദമായി വിവരിച്ചുതന്ന മലയാളം അധ്യാപിക ലളിതയുമായി ഒന്‍പതാംതരത്തില്‍ സ്കൂള്‍ കലോല്‍ത്സവുമായി ബന്ധപ്പെട്ട് എനിക്കും,കൂട്ടുകാര്‍ക്കും ചിലവാക്കുതര്‍ക്കങ്ങളില്‍ ഏര്‍പ്പെടേണ്ടിവന്നു.
“നീയൊക്കെ നന്നാവാന്‍ ഇത്തിരി സമയമെടുക്കും” എന്ന അര്‍ത്ഥവത്തായ തക്കീതില്‍ ഉരസല്‍ അവസാനിപ്പിച്ച്‌ ടീച്ചര്‍ അന്നാവിഷയം അവസാനിപ്പിച്ചു.

ചിലദിവസങ്ങള്‍ക്കപ്പുറം ഒരു മധ്യാനത്തില്‍ ഞാന്‍ ലളിത ടീച്ചറെ കാണാന്‍ ടീചേഴ്സസ് റൂമില്‍ എത്തി,മാതൃഭൂമിയുടെ എഡിറ്റൊറിയല്‍ വായിച്ചിരുന്ന ലളിതടീച്ചര്‍ കണ്ണടയൂരി എന്‍റനേര്‍ക്ക്‌ തിരിഞ്ഞു;തിരക്കി
ങ്ങും,എന്താ..?
ടീച്ചര്‍ പൊറുക്കണം, ഒരുപാട് കഷ്ടപ്പെട്ട് പഠിച്ച ഒരു നാടകമായിരുന്നു അത്..അതാണ്..അന്ന്,അങ്ങനെയൊക്കെ..

എന്‍റ ഇടര്‍ച്ചയറിഞ്ഞു ടീച്ചര്‍ പറഞ്ഞു

‘നന്നാവാനും,നശിക്കാനും അധികം സമയംവേണ്ടല്ലോ..എനിക്ക് മനസ്താപം ഇല്ല..നിങ്ങളെപോലെ എത്രപേരെ ഞാന്‍ പഠിപ്പിച്ചിരിക്കുന്നു”..
തഴക്കംവന്ന ധ്വനിയില്‍ കൂസലില്ലതെ ടീച്ചര്‍ മൊഴിഞ്ഞവസാനിപ്പിച്ച് വായന തുടര്‍ന്നു.

ശരിയാണ് ഗുരോ,എത്ര കുസ്രിതികള്‍,കുരുത്തംകെട്ടവര്‍ ഈകളരിയില്‍ അഭൃസിചൊഴിഞ്ഞു ഞാന്‍ മനസാവഹിച്ചു, എന്നില്‍ ഒരു സംതൃപ്ത്തി ജനിച്ചു, ടീച്ചറുടെ അനുകമ്പയില്‍ എന്‍റ മനംകുളിര്‍ത്തു, അതുവരെ കുറ്റബോധംകൊണ്ട് കൂമ്പിയ ശിരസ്സുയര്‍ത്തി നിറഞ്ഞ മനമോടെ ഞാനാ മുറിക്കുപുറത്തുകടന്നു.

---ആ വര്‍ഷാന്തൃം ഞാനും സുഹ്രുത്തുക്കളുംകൂടി ലളിത ടീച്ചറുടെ പയ്യപ്പാടിയിലുള്ള വീട്ടില്‍ ക്ഷണിക്കാതെ പോയി..’കപ്പല്’ കൊത്തിവച്ച ഇരുമ്പ്ഗേറ്റ്തുറന്നു ഞങള്‍ ടീച്ചറെ വിസ്മയിപ്പിച്ചു, മുറ്റത്തെ തൈമാവില്‍ തൂക്കിയ നാളീകേരതൊണ്ടില്‍ വിവിധ നിറമുള്ള ഓര്‍കിദ് പൂക്കളുണ്ടായിരുന്നു,അരികുപറ്റി നലുമണികള്‍, വിവിധ ആകൃതിയിലെ ചെടിച്ചട്ടികളില്‍  ഒരുക്കിയ പലവര്‍ണ്ണ പൂവുകള്‍നിറഞ്ഞ റോസാചെടികള്‍,തളിര്‍ത്ത വള്ളിമുല്ല ഇഴഞ്ഞുകയറി നിറഞ്ഞ പാരപ്പറ്റ്,ഇരിച്ചാര്‍ത്തിനരികിലെ ലോഹവലകൂട്ടില്‍ കൊഞ്ചികളിക്കുന്ന സ്നേഹകുരുവികള്‍..
ഒരു സുന്ദര അനുഭവമായിരുന്നു ടീച്ചറുടെ വീടും,മുറ്റവും..

വിരമിച്ച നവികസേന ക്യാപ്റ്റന്‍കൂടിയായ ലളിതടീച്ചറുടെ ഭര്‍ത്താവും അന്നു ഞങ്ങള്‍കൊപ്പം കുട്ടിയായി..സ്നേഹിച്ചു മതിയാവാതെ വൈകുന്നേരം യാത്രപറഞ്ഞു പടിക്കലോളം അനുഗമിച്ച ലളിതടീച്ചറോട് ഞാന്‍ തിരക്കി;
മക്കള്‍..
ടീച്ചര്‍ അദേഹത്തിന്‍റ മുഖത്തേക്കുനോക്കി..

തെല്ല് വിട്ട് പറഞ്ഞു “നിങ്ങളാണ് ഞങ്ങളുടെ മക്കള്‍”….
അതെയെന്നു ക്യാപ്റ്റനും തലയാട്ടി

ലളിതടീച്ചര്‍ക്കുമക്കളില്ല,പഠിപ്പിച്ച കുട്ടികളത്രെയും ആ അമ്മയ്ക് സ്വന്തം മക്കള്‍...അവരെ ശാസിക്കുന്നതു കുറ്റമാണോ?..ഒരിക്കലുമല്ല,ഒരിക്കലും
അന്നുമുതല്‍ ചിലദിവസം എന്‍റ മനസ്സ് പയ്യപ്പാടിയിലെ ആവീട്ടുമുറ്റത്തും ലളിത ടീച്ചറിലുമായി ചുറ്റിചേര്‍ന്നു നിന്നു.

-----രണ്ടുദശകത്തിനു ശേഷം വീണ്ടും ഞാനവിടെപോയി, ജീവനംതേടി വന്‍കരകളെ പുണര്‍ന്നപ്പോള്‍ അക്ഷരങ്ങളായി അറിവ് ചുരത്തിയ മഹാസ്നേഹത്തെ വിസ്മരിച്ച വലിയ തെറ്റിന് ക്ഷമാപണം നടത്തണം,ഓര്‍മകളെല്ലാമൊന്നു പുതുക്കണം...

ആഹ്ലാദിച്ച് ഞാന്‍ പയ്യപ്പാടിയിലെത്തി...

ശൂനൃമായി പൂട്ടിയിട്ടിരിക്കുന്ന ആ വീട്ടിലേക്ക് നോക്കി സ്തബധനായ എന്നോട് അടുത്തുള്ള കടക്കാരന്‍ പറഞ്ഞു..
‘രണ്ടാളും പോയി ആറുമാസത്തിന്‍റ ഇടവേളയില്‍!!..

തുരുമ്പെടുത്ത കപ്പല്‍ കൊത്തിയ ഗേറ്റ് താഴിട്ടുപൂട്ടിയിരുന്നു,മുറ്റംനിറയെ കൊഴിഞ്ഞ മാവിലകള്‍ ഉരുളന്‍കല്ലുകളെ മൂടികിടന്നു,വല്ലിമുള്ള കളമെഴുതിയ പാരപ്പറ്റ് കാട്ടുചെടികള്‍ കൈയടക്കിയിരുന്നു,പായല്ഒട്ടിയ വീടിന്‍റ സ്പടികജാലകങ്ങള്‍ ഉടഞ്ഞുപോയിരിക്കുന്നു സുന്ദരമായിരുന്ന ആ മുറ്റം..ചെടിയും,കിളിയും,അനക്കവും ഇല്ലാതെ ചത്തുകിടക്കുന്നു..

കുറച്ചുകൂടി സ്നേഹം കരുതേണ്ടിയിരുന്നു,ഇത്തിരി സമയം മാറ്റി വയ്ക്കേണ്ടിയിരുന്നു,..വലിയ പിഴ അതോര്‍ത്തു ഞാന്‍ കടയുടെ ചുവരുചാരി തേങ്ങിക്കരഞ്ഞു,സങ്കടംകൊണ്ടു പൊട്ടിയടര്‍ന്ന കണ്ണീര്‍കുടം  കൈലേസുകൊണ്ടു ഒപ്പിയടക്കി പകലിനെ ശപിച്ച് ഞാന്‍ ആ തറയില്‍ തളര്‍ന്നിരുന്നു.

പിന്നെയും ചിലദിവസങ്ങള്‍ എന്നെ, നിദ്രാവിഹീനരാത്രിയിലേക്ക് തള്ളിവിട്ടു നോവിച്ചിരുന്നു ലളിതടീച്ചറും,ഓര്‍മ്മയും..
ഒറ്റവാക്കിന്‍റ കാണാക്കയത്തിലേക്ക്..


 “നീയൊക്കെ നന്നാവാന്‍ ഇത്തിരി സമയമെടുക്കും

No comments:

Post a Comment