Monday, 23 June 2014

MANIMALA RIVER THE BEAUTY OF MY NATIVE …

MANIMALA RIVER THE BEAUTY OF MY NATIVE …

ഇടുക്കി ജില്ലയിലെ പീരിമേടിനടുത്ത് തട്ടമലയില്‍നിന്നും ഉത്ഭവിച്ചൊഴുകുന്ന മണിമലയരിന്‍റ പ്രായം ശാസ്ത്രീയമായി ഗണിക്കപെട്ടിട്ടില്ല മുണ്ടക്കയം,എരുമേലി,മണിമല,മല്ലപ്പള്ളി,കല്ലൂപ്പാറയും താണ്ടി ആലപ്പുഴ ജില്ലയിലെ മുട്ടാറിനടുത്ത് പുണൃനദിയായ പമ്പയില്‍ അലിഞ്ഞമരുന്ന തൊണ്ണൂറുകി.മി ദൈര്‍ഘൃമുള്ള മണിമലയാര്‍...

ഇരുകരകളും നിറഞ്ഞൊഴുകി കൈവഴികളെ തുറന്നുവിട്ട്‌ വയലുകളും,പച്ചതഴപ്പുകളും കൃഷിയിടങ്ങളും നനച്ച്ദാഹമകറ്റി വിവിധ ഭാവങ്ങളണിഞ്ഞ് ഒഴുകുകയാണ്.. തിരുമാലിടയിലും,കാട്ടുപള്ളിയിലും അശുദ്ധിയകറ്റി ഭകതരുടെ ഇഷ്ട ജലസരണിയായി ഭക്തിയോടെ;വസന്തത്തില്‍ വിരിമാറില്‍ മുളകുത്തി തണല്‍നടാന്‍ സ്വയംഉള്‍വലിയുന്ന ശാന്തനദി എങ്കിലും രൌദ്രത അടിയോഴുക്കിലൊളിപ്പിച്ച് പുറമെ കുഞ്ഞോളങ്ങളാല്‍ തഴുകി വിവിധ ഭാവങ്ങള്‍ ഉള്ളിലൊളിപ്പിച്ച് വിളിക്കാറുണ്ട് അതിജീവനത്തിനുപരി ആര്‍ത്തി തീര്‍ക്കാന്‍ മണലെന്ന മജ്ഞയും,ശുദധിയെന്ന ശ്വാസവും നിലപ്പിച്ച് എന്നില്‍ നിങള്‍ അഗ്നിവിതക്കുമ്പോള്‍ അപായത്തിന്‍റ അടയാളം നല്‍കി കവര്‍ന്നെടുക്കാറുണ്ട്,എടുത്തിട്ടുമുണ്ട് നിരവധി ജീവനുകള്‍ എന്നിട്ടും ഈയാറിനെ എന്തേ അടുത്തറിയുന്നില്ല..!

കുഞ്ഞോളങ്ങളിട്ട് പ്രകൃതിയുടെ ഭാഷയില്‍ പുഴ മൊഴിയുന്നത് കാറ്റ്കുതറുമ്പോള്‍ മട്ടയിലെ മുളംചില്ലകള്‍ ഏറ്റുവാങ്ങുന്നു..ഞാന്‍ നിങ്ങള്‍ക്കും എത്രയോ മുന്‍പ് പിറന്നവള്‍ കണ്ടും,കാണിച്ചും തഴക്കം വന്നവള്‍ കൊണ്ടും,കൊടുത്തും അഭിരമിച്ചവള്‍ പ്രകൃതിയില്‍ ജീവന്‍റ തുലനാവസ്ഥ നിലനിര്‍ത്തുന്ന ജീവനാഡി.ജീവനത്തിനു എന്നില്‍ മുങ്ങിഉയര്‍ന്ന നിങള്‍ എന്‍റ ഒഴുക്കും,ഓളവും നിലപ്പിച്ച് അശുദ്ധിയാക്കി കൊല്ലാകൊലചെയുന്നു!

വര്‍ഷകാലത്തിന്‍റ വികൃതിയില്‍ ഇളകിമറിഞ്ഞ് കുത്തിയൊഴുക്കി നിറവും,രൂപവും മാറ്റി രൌദ്രമണിഞ്ഞ് വന്‍മരങ്ങളെ കടപുഴക്കി ആര്‍ത്തട്ടഹസിക്കും, ഋതുഭേദങ്ങളില്‍ വറുതി ക്ഷയിപ്പിക്കാത്ത ഭൂതകാലമാണ് മണിമലയെന്ന എനിക്കും പുഴയെന്നു വിളിപ്പേരുള്ള  ജലസരണികള്‍ക്കും മലയാളമണ്ണില്‍ അനുയോജിതം
സമൃദ്ധിയുടെ പോയകാലം അയവിറക്കുന്ന ആരവവും,മലീനസമായി ശോഷിച്ച പുഴയുടെ വര്‍ത്ത‍മാന രോദനവും താകീത് നല്‍കി ഓര്‍മ്മപെടുത്തുന്നു...

തിരിച്ചെടുക്കുവാന്‍ കഴിയാത്ത പ്രകൃതിവരങ്ങളാണ്.. ഓര്‍ത്തിരിക്കേണ്ടതും,കാത്തുവയ്ക്കേണ്ടതും കരുതലോടെ വിനിയോഗിക്കേണ്ടതുമായ പുണ്യം വരുംനാളുകള്‍ ചോദൃചിന്നങ്ങളിട്ട്, ആരായും ..
കൈരേഖ കണക്കെ മെലിഞ്ഞുണങ്ങി നനവില്ലാത്ത നിലംനോക്കി എവിടെ നിങ്ങപറഞ്ഞ മണിമലയാര്‍? എവിടെ പാലവും കുളികടവും?..

എവിടെ കുടിക്കാനിറ്റു നല്ലവെള്ളം?...

വെള്ളം!!.