കുമ്പസാരം..
മഴതൂറ്റിയാല്‍ തുള്ളിപോലും പുറതേക്ക് ഒഴുകാത്ത പഴകി
പൊളിഞ്ഞമച്ചായിരുന്നു തറവാടിന്‍റേത്,ചോര്‍ന്നുവീഴുന്ന തുള്ളികള്‍ വീട്ടിലുള്ള
ചെമ്പും,ഉരുളിയും,കിണ്ടിയും,കിണ്ണവും എന്തിനു കോളാമ്പിയും പോരാതെ കവിഞ്ഞുതുടങ്ങിയിട്ടു
കലമേറെയായി മേല്‍ക്കൂര സമ്മാനിച്ച നിദ്രാവിഹീനരാത്രികളുടെ കിടുകിടുപ്പിന് അങ്ങനെ വിരാമമിടാന്‍
ഒരവധിക്കാലത്ത് ഞാന്‍ തിരുമാനിച്ചു.
പുതിയവീട്..
അസ്തിയ്ക്കും അപ്പുറത്തുള്ള ആഗ്രഹമാണ്, ഉള്ളതും
സംഘടിപ്പിച്ചും,കടംവാങ്ങിയും പദധതി തയ്യാറാക്കി,അടുത്തുള്ള കരാറുകാരനെ ഏല്‍പിച്ചു ചുറ്റുവട്ടമുള്ള
കുറെ തൊഴിലാളികള്‍ക്കു ജോലിനല്കാനും നിര്‍ദേശിച്ചു നമ്മളാല്‍ കഴിയുന്ന ചെറിയ
സഹായം.
ഒരു തിങ്കളാഴ്ച മൂത്താചാരി കൊച്ച് സ്ഥാനംഉറപ്പിച്ച് ദര്‍ശനംചൊല്ലി-
മൂത്താശാരികൊച്ച് പ്രദേശത്തെ അറിയപ്പെടുന്ന തക്ഷകനാണ്, തച്ചുശാസ്ത്രവും,വാസ്തുവുംപിടിപ്പുള്ള ഗണിതങ്ങളെ അനുഭവത്തില്‍
ഉറപ്പിച്ച പെരുന്തച്ചനാണ്..
അദേഹം കാട്ടിയപടി- കറയുള്ള
പ്ലാവിന്‍കൊമ്പ് വെട്ടി കുറ്റിയടിച്ചു, മണലിറക്കി, മരത്തിന്‍റ അനുവാദംവാങ്ങി മഴുകൊത്തി,ആസ്ഥിവാരവുംതോണ്ടി അടിസ്ഥാനശിലയിടാന്‍
നേരവും നോക്കി..
മൂലക്കല്ല് ഇടുന്നതിന്‍റ രണ്ടുനാള്‍മുന്‍പ്
ശ്രെവണശേഷി തീരെകുറഞ്ഞ മൂത്താശാരികൊച്ച് ആഗൃംകാട്ടി പറഞ്ഞു,
“കല്ലിനടിയില്‍ നമുക്ക്പൂശിയ
ചെറിയൊരു കുരിശുവയ്ക്കണം ങ്ങും”
ശരി,ആയികോട്ടെ..
ഞാന്‍ മുനൂറുരൂപയ്ക്കു പൂശിയ സ്വര്‍ണനിറമുള്ള
ചെറിയൊരു കുരിശുവാങ്ങി കണ്ണില്‍കണ്ട മേലേതറയില്‍ ജൂവലറിയുടെ ഡപ്പയില്‍ വച്ച്
കല്ലിടീല്‍ ചടങ്ങില്‍ പാതിരിയ്ക്കു കൈമാറി..അങ്ങനെ പൂശിയ കുരിശിനുമുകളില്‍ അധാരശിലയുറപ്പിച്ച് ഒരുവരി കല്ല്‌പാകി ചടങ്ങ്
അവസാനിപ്പിച്ച് എല്ലാരും പിരിഞ്ഞു.
അടുത്തദിവസം പുലരിയില്‍ കണ്ടകാഴ്ച എന്‍റ
നെഞ്ചുതകര്‍ത്തു!...
പൊളിച്ചിളക്കിയ മൂലകല്ലും ചിതറിയമട്ടിയും!,...
നോക്കി പലരും,പലതും പറഞ്ഞു ഞാന്‍ പലമൊഴികള്‍ക്ക് ചെവികൊടുത്തില്ല,പണിതീര്‍ത്തു
കയറിതാമസിച്ചു..
തീര്‍ന്നില്ല...
പത്തുവര്‍ഷത്തിശേഷം ഇരുണ്ടമുറിയില്‍
പല്ലുകൊഴിഞ്ഞ്,അവശനായ ഒരു പരിചിതന്‍ കുഴഞ്ഞധ്വനിയില്‍ എന്‍റ കൈരണ്ടുംകൂട്ടിപിടിച്ചു
ചെയ്തുപോയ കൊടുംഅപരാധം ഏറ്റുചൊല്ലി വിതുമ്പി...
“പൊറുക്കണം ഞാനായിരുന്നു ആ
കല്ലിളക്കിയത്”
ഞാന്‍ അറിഞ്ഞതുപോലെ ചിരിച്ചു...
