മധ്യാനത്തിലും
അന്തരീക്ഷത്തില്‍ പഞ്ഞിപാറുന്നതുപോലെ മഞ്ഞുവീഴ്ചതുടരുകയാണ്.. ശൈതൃത്തിന്‍റ കിടുകിടുപ്പില്‍;..ജോര്‍ദാനിലെ ഡൌണ്‍ടൌണ്‍
പ്രവേശനമുഖത്ത് കാല്‍മുട്ടുവരെനീണ്ട കമ്പിളികുപ്പായത്തില്‍കയറി
അരിയാഹാരത്തിനുവേണ്ടി തെരയുകയാണ് ഈ ഞാന്‍..അത്ഭുതം!..ഇത്തിരി
ചോറും,സാമ്പാറുംകഴിക്കാന്‍ ഇത്രമാത്രം ഒരിക്കലും അലഞ്ഞിട്ടുണ്ടാവില്ല!..അതും ലോകമഹാത്ഭുതങ്ങളില്‍
ഒന്നിന്‍റനാട്ടില്‍..
പലതും..അമൂല്യമാണ്..സുലഭതയില്‍..തിരിച്ചറിയാതെപോകുന്നുവെന്നുമാത്രം..അനുഭവം
മനസിലാക്കിതരുന്നു..
സംസ്കാരഉത്ഭവവും,ചരിത്രവുംപരന്നുകിടക്കുന്ന
ജോര്‍ദാനില്‍ ആണ്ടുതുടക്കത്തില്‍ കുറച്ചുനാള്‍ തല്കലീക ഉദ്യോകത്തിനു നിയമിക്കപെട്ടഎനിക്ക്..പ്രിയാനി
എന്ന സിലോണി..പ്രണയിനിയോ,കൂട്ടുകാരിയോ,എന്തിന് ഒരേരാജൃക്കാരികൂടി ആയിരുന്നില്ല പക്ഷ
ദേശഭേദങള്‍കപ്പുറം നിലനില്‍പ്പിന്‍റ
അവശൃസംസ്കാരത്തെയറിഞ്ഞ് അവള്‍ ചോറും,മീന്‍കറിയും
തയ്യാറാക്കി കൃത്യസമയത്ത്ഹോട്ടലിന്‍റ കവാടത്തില്‍എത്തും പൊതി കൈമാറി പ്രതിഫലംവാങ്ങി
ചിരിച്ച് യാത്രപറയും..
അവളിലേക്ക് ഞാന്‍
ചെന്നെത്തുകയായിരുന്നു സ്വാദ്മുകുളങ്ങള്‍ നിരാഹാരംതീര്‍ത്ത വേളയില്‍ അടുത്തുള്ള
കമ്പിളികച്ചവടക്കാരന്‍റ പരിചയപെടുത്തല്‍..നീളന്‍കോട്ടുപുതച്ച്,കൂര്‍ത്തകമ്പിളിതൊപ്പിചൂടി,തുറന്നചിരിയോടെ
ആശയവിനിമയത്തിനു ഭാഷയുടെ ക്രിയ,കര്‍മ്മജാളൃതതെല്ലുംകൂസാത്ത അവള്‍ എന്‍റ
ഇങ്കിതം മനസ്സിലാക്കി..പറഞ്ഞു..
”നോപ്രോബ്ലം..ഐ ഗിവ് റൈസ് ആന്‍ഡ് ഫിഷ്‌കറി ഓകെ”....
എനിക്കതുമതി..അത്രമാത്രം..ഞാന്‍മൂളി....
അങ്ങനെ ചെങ്കടലിന്‍റനാട്ടില്‍ കുറച്ചുദിനങ്ങള്‍ പ്രിയാനി എന്‍റപോറ്റമ്മയായി....
മടക്കയാത്രക്കുള്ള ഊഴമായി എന്‍റ നറുക്കുവീണു;...സായാനത്തില്‍ അറബിപാട്ടു
വഴിയുന്ന ഹോട്ടല്‍സ്വീകരണമുറിയില്‍ യാത്രപറയുമ്പോള്‍ പതിയെ അടുത്തുവന്ന് എന്‍റകരംഗ്രഹിച്ച്
എന്തോപറയാന്‍ പ്രിയാനി കാതുകള്‍തേടി..ഞാന്‍ അവളിലേക്ക് കേഴ്വികൂര്‍മിച്ചു..അവള്‍
പതിയെ ആരാഞ്ഞു..
“യു കം എഗിന്‍.?..പ്ലീസ്..ഐ ഗിവ് ഫ്രീഫുഡ്!!..”
വാക്കില്‍ സ്നേഹത്തിന്‍റതരളിത,കണ്ണില്‍നോവിന്‍റനനവ്...
താങ്ക്സ്..
ഞാന്‍
പ്രതിവചിച്ചു..
പ്രിയാനി;വിരഹംമുറ്റിയ ചിരിക്ക്ശ്രമിച്ചു..
ചരിത്രമുറഞ്ഞ ജോര്‍ദാന്‍നിലെ അന്നദാനേശൃരിയുടെ പൊതിചോറിലെ വാല്‍സലൃത്തിന്‍റ
ഉപ്പറിഞ്ഞഞാന്‍..ശ്രീലങ്കന്‍ സുന്ദരിയോടു,ജോര്‍ദാനിലെ എന്‍റ പോറ്റമ്മയോട്
യാത്രമൊഴിഞ്ഞു...
ബൈ പ്രിയാനി..താങ്ക്യൂ...