മനസ്സ്
രൂപമില്ല,നാളും
നിറമില്ല,കാലവും
നാമംമാത്രം
മെയ്യില്‍ ആവാസം,
ചിന്തകള്‍ ആഹാരം
വികാരങ്ങള്‍ ഊര്‍ജ്ജം
യഥേഷ്ട വിഹാരം..
നാഡിവ്യുഹമെന്നു ശാസ്ത്രവും
മനനകേന്ദ്രമെന്നു വേദവും
ഈശ്വകുടിയെന്നു മതവും
മാന്ത്രികകൂടെന്നു കലയും
മൊഴിഞ്ഞുഹരിക്കുന്ന നമ്മിലെ പളുങ്ക്പാത്രം... മനസ്സ്!…
No comments:
Post a Comment