റബ്ബറിന്‍കായ് പെറുക്കിയും,ചില്ലികമ്പൊടിച്ചും നടന്ന
ഒരുകുട്ടിക്കാലമുണ്ട് എല്ലാവരിലും..
പ്ലാവിലതൊപ്പിയും,മരച്ചീനിയിലയും മാലകെട്ടി,തെച്ചിപ്പൂപിച്ചി,തുമ്പപ്പൂവ്നിരത്തി
കറിയും,കഞ്ഞിയും കളിച്ചകാലം,നിഷ്കളങ്കബാലൃത്തില്‍ അഭിരമിച്ചവര്‍
മൂട്പോയനിക്കറില്‍ ചന്തികാട്ടി,പീത്തതിരുകിവച്ച്,വെള്ളക്കാ
വണ്ടിയുണ്ടാക്കി,ഈര്‍ക്കില്‍കളിച്ചു;മാമ്പഴവും,ആഞ്ഞിലിചക്കയും,പറങ്കിപ്പഴവും
എറിഞ്ഞുവീഴ്ത്തി ഉന്നംപഠിച്ചവര്‍ ചളിമണ്ണില്‍
ഉറച്ചുചവിട്ടി,കണ്ടതെല്ലാംതിന്ന് പൊട്ടിച്ചിരിച്ച കളങ്കമറ്റ് പോയ ഒരുകാലം...
വറുതിയിലും ഉള്ളതുകൊണ്ട് ഓണം ഉണ്ട പാരസ്പരൃത്തിന്‍റ
ഗദകാലത്തില്‍ തളിര്‍ത്തആത്മാക്കള്‍ക്ക് പെരുത്ത ജീവിത പ്രതിസനധികള്‍
ചിരിച്ചുകൊണ്ട് തരണംചെയ്യുവാന്‍ കഴിഞ്ഞിട്ടുണ്ട് മാത്രമല്ല,അവരിലെ ആ..അസ്തമിക്കാത്ത
വാല്‍സലൃംവും,അനുകമ്പയും,കരുതലും,കൂറും ഇപ്പോഴും സഹജീവികള്‍ക്ക്
വെളിച്ചംപരത്തുന്നുമുണ്ട്.
ഒന്നോര്‍ക്കുക നമ്മള്‍ പുതിയതിനെ
വാരിപുണരുമ്പോഴും കഴിഞ്ഞതിനെ പാടേ വിസ്മരിക്കരുത് അവകാട്ടിയും,കൂട്ടിയും
കൊടുത്ത് വരുംതലമുറയ്ക്കു മുന്‍പേനടക്കണം,പ്രക്രിതിയുടെ വരങ്ങളെ,പഞ്ചഭൂതങ്ങളെ കൈയ്യടക്കാന്‍ കിണയാതെ കാത്തുസംരഷിക്കാന്‍ വാശിപിടിക്കണം അതാണ്,അതുമാത്രമാണ്
വരുംകുരുന്നുകള്‍ക്ക്..
നമ്മള്‍ കൈമാറേണ്ട സംമ്പാദൃം.
നമ്മള്‍ കൈമാറേണ്ട സംമ്പാദൃം.
No comments:
Post a Comment