ചെമ്പകവും...ഏട്ടത്തിയും..
“മുറ്റത്ത്‌ചെമ്പകം
വയ്ക്കുകുട്ടി ഐശൃരൃണ്ടാവും”
വല്ലേൃടത്തിയുടെവാക്കുകള്‍
വരാനിരിക്കുന്നഏതോസ്വര്‍ഗത്തിന്‍റ വാതായനങ്ങള്‍എന്നുവിശ്വസിച്ച് കുറെയലഞ്ഞുചെമ്പകചെടിക്കുവേണ്ടി..സാങ്കേതീകത
അത്രെക്കുപരിചിതമില്ലാത്തപിന്നാമ്പുറത്തില്‍...ചോദൃയങ്ങള്‍എറിഞ്ഞുകിട്ടിയഅവൃക്ത
രൂപംമനസ്സില്‍ഏറ്റി..പാടുപെട്ട്;..ഒടുവില്‍ വഴിയോരത്തെവില്‍പ്പനക്കാരന്‍റനുണ എന്‍റ
അജ്ഞതയെകീഴടക്കികിട്ടിയ തളിര്തൈവാങ്ങി കുടിയുടെപടിഞ്ഞാട്ടും,കിഴക്കു
ചെമ്പരത്തിക്കടുത്തുംനട്ടുപരിചരിച്ചു.
അര്‍ത്ഥവ്യാപ്തി അറിയില്ലെങ്കിലും പുലരിയില്‍
അരികില്‍കുന്തിച്ചിരുന്ന്തളിരിട്ടഇലകളെനോക്കി നിശബദമായിചോദിക്കുമായിരുന്നു സൌഭാഗൃം
കൊണ്ടുവരില്ലേ!!..ഇല്ലേ?!...
മകരവും,മിഥുനവും പലവുരിപോയ്‌പോയി..
ഞാനിലുംവേഗംഉയര്‍ന്നുഹരിതാഭംവിതറി..തഴച്ചഇലയിടുക്കും,മുകുളവുംനോക്കി ഒരിക്കല്‍
മുത്തശശിപറഞ്ഞു;...“ചെമ്പകമല്ലകുട്ട്യേ..നിന്നെയാരോ പറ്റിച്ചിരിക്കണ്”..
എന്നിട്ടും;..ഏട്ടത്തിയുടെവാക്കിലെചെമ്പകസൌഭാഗൃം എന്നില്‍നിന്നും പടേപോയ്പോയില്ല..ഞാനാഇമ്പമുള്ളവാക്ക്..വീണ്ടും,വീണ്ടുംഅയവിറക്കിആശ്വസിച്ചു.
പിന്നീട്മുത്തശശിമരിച്ചു..ഞാനുംജീവനംതേടികൂടുവിട്ടു..ചെമ്പകവും,ചെമ്പരത്തിയും.. സൌഭാഗൃസങ്കല്‍പ്പവും..ജീവിതവഴിയില്‍
എവിടെയോചോര്‍ന്നുപോയി....
-----കാലങ്ങള്‍ക്കപ്പുറം
പ്രവാസത്തിന്‍റ ഇടവേളകളില്‍ഞാന്‍അനുഭവിച്ചറിഞ്ഞു ആ..സൌഭാഗൃം..
തറവാട്ടുമുറ്റത്ത്ഇടം,വലം നിഴല്‍ചൊരിഞ്ഞ്,പരിമളംപരത്തുന്ന
നിതൃഹരിത;...നിലാവ്നിറമുള്ള ഇത്തിരിപോന്നപൂവും,മൊട്ടുംഇളക്കി
അതിഥിയായഎന്നോടുകിന്നരിക്കും.... ആകിന്നാരം എന്‍റകണ്ണുനനയ്ക്കും..എന്നിട്ടാരായും..
ചെമ്പകമല്ലഞാന്‍..
കീര്‍ത്തിയില്ലാപാവംപാരിജാതം..
ഏല്ക്കുകആവോളംഎന്നിലെ..സുഗന്ധഹരിതസൌഭാഗൃം..
സുഗന്ധഹരിതസൌഭാഗൃം....

No comments:
Post a Comment