Wednesday 2 July 2014

May it possible for the next generation to live here? Polluted watersheds and more polluted earth...


ഇത്രയും ശക്തമായൊരു വരികൾ അടുത്ത നാളുകളിലോന്നും കേട്ടിട്ടില്ല ഇനിവരുന്നൊരു തലമുറയ്ക്ക് ഇവിടെവാസം സാദ്ധ്യമോ
ഈ ചോദ്യത്തിനുള്ള ഉത്തരം കാണേണ്ടത് നമ്മൾ ഓരോരുത്തരുമാണ് ... 
ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാദ്ധ്യമോ ?
മലിനമായ ജലാശയം അതി-മലിനമായൊരു ഭൂമിയും.

ഇലകള്‍ മൂളിയ മര്‍മ്മരംകിളികള്‍ പാടിയ പാട്ടുകള്‍,
ഒക്കെയിന്നു നിലച്ചു കേള്‍പ്പതു ഭൂമി തന്നുടെ നിലവിളി.
നിറങ്ങള്‍ മാറിയ ഭൂതലംവസന്തമിന്നു വരാതിടം,
നാളെ നമ്മുടെ ഭൂമിയോ മഞ്ഞു മൂടിയ പാഴ്നിലം.

തണലു കിട്ടാന്‍ തപസ്സിലാണിന്നിവിടെയോരോ മലകളും,
ദാഹനീരിനു നാവു നീട്ടി വലഞ്ഞു പുഴകള്‍ സര്‍വ്വവും.
കാറ്റുപോലും വീര്‍പ്പടക്കി കാത്തു നില്‍ക്കും നാളുകള്‍,
ഇവിടെയാണെന്‍ പിറവിയെന്നാല്‍-വിത്തുകള്‍ തന്‍ മന്ത്രണം.

പെരിയ ഡാമുകള്‍ രമ്യഹര്‍മ്മ്യംഅണുനിലയംയുദ്ധവും,
ഇനിനമുക്കീ മണ്ണില്‍ വേണ്ടെന്നൊരുമനസ്സായ്‌ ചൊല്ലിടാം..
വികസനം- അതു മര്‍ത്ത്യ മനസ്സിന്നരികില്‍ നിന്ന് തുടങ്ങണം,
വികസനം അതുനന്മപൂക്കും ലോകസൃഷ്ടിയ്ക്കാകണം.

സ്വാര്‍ത്ഥ ചിന്തകളുള്ളിലേറ്റി സുഖങ്ങളെല്ലാം കവരുവോര്‍
ചുട്ടെരിച്ചു കളഞ്ഞുവോ ഭൂമിതന്നുടെ നന്മകള്‍
നനവു കിനിയും മനസ്സുണര്‍ന്നാല്‍ മണ്ണിലിനിയും ജീവിതം
ഒരുമയോടെ നമുക്കു നീങ്ങാം തുയിലുണര്‍ത്തുക കൂട്ടരേ